തലയോലപ്പറമ്പ്: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ അരയങ്കാവ് പത്തടിയിൽ രഞ്ജുമോനെ (38) പൊതി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് ഇല്ലിത്തൊണ്ടിനു സമീപത്തായിരുന്നു അപകടം.
തലയോലപ്പറമ്പ് ഭാഗത്തേക്ക് വന്ന ടിപ്പർ ലോറിയും തലയോലപ്പറമ്പിൽനിന്നും അരയങ്കാവ് ഭാഗത്തേക്ക് വന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.